ബഹ്റൈന്റെ എണ്ണയിതര ഇറക്കുമതി എട്ടു ശതമാനം കുറഞ്ഞതായി കണക്കുകൾ
ബഹ്റൈന്റെ എണ്ണയിതര ഇറക്കുമതി എട്ടു ശതമാനം കുറഞ്ഞതായി പുതിയ കണക്കുകൾ. ഇൻഫർമേഷൻ ആൻഡ് ഇ−ഗവൺമെന്റ് അതോറിറ്റി പുറത്തിറക്കിയ 2024 ഏപ്രിലിലെ വിദേശ വ്യാപാര റിപ്പോർട്ടിലാണ് ഈ കണക്കുകൾ. ഇറക്കുമതി, കയറ്റുമതി, പുനർ കയറ്റുമതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. 2024 ഏപ്രിലിൽ 481 ദശലക്ഷം ദീനാറിന്റെ ഇറക്കുമതിയാണ് നടന്നത്. 2023ലെ ഏപ്രിലിൽ ഇത് 523 ദശലക്ഷം ദീനാറായിരുന്നു. ഇറക്കുമതിയുടെ മൊത്തം മൂല്യത്തിന്റെ 68 ശതമാനവും 10 രാജ്യങ്ങളിൽനിന്നാണ് വരുന്നത്. ഏറ്റവുമധികം ഇറക്കുമതി നടക്കുന്നത് ബ്രസിലീലിൽ നിന്നാണ്. ഇവിടെ നിന്ന് 63 ദശലക്ഷം ദീനാറിന്റെ മൂല്യമുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
എണ്ണയിതര പുനർ−കയറ്റുമതിയുടെ മൊത്തം മൂല്യം 16% വർധിച്ച് 2024 ഏപ്രിലിൽ 78 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. 2023ലെ ഇതേ മാസം 67 ദശലക്ഷം ദീനാറായിരുന്നു ഇതിന്റെ മൂല്യം. ആകെ കയറ്റുമതിയുടെ 93 ശതമാനവും പത്തു രാജ്യങ്ങളിലേക്കാണ്. 17 ദശലക്ഷം ദീനാറുമായി (22%) ജോർഡൻ ഒന്നാമതും 14 മില്യൺ ദീനാറുമായി (18%) യുനൈറ്റഡ് അറബ് എമിറേറ്റ്സും 11 മില്യൺ ദീനാറുമായി (14%) ഫ്രാൻസും ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്.
asdds