കവർച്ച; പാകിസ്താൻ സ്വദേശിക്ക് അഞ്ച് വർഷം തടവ്


തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് കവർച്ച നടത്തിയ പാകിസ്താൻ സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ⊇വിധിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും നിർദേശിച്ചു. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി പിടികൂടുകയോ അല്ലെങ്കിൽ അയാൾ സ്വയം ഹാജരാകുകയോ ചെയ്താൽ വീണ്ടും വിചാരണ നടക്കും. മനാമയിലെ⊇ തൊഴിലാളിയുടെ താമസസ്ഥലം കുത്തിത്തുറന്ന് പ്രതിയുൾപ്പെട്ട സംഘം കവർച്ചയും ആക്രമണവും നടത്തുകയായിരുന്നു. 

അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഇരയാക്കപ്പെട്ട തൊഴിലാളികൾ മൊഴി നൽകി. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്.

article-image

dfgdfg

You might also like

Most Viewed