ഐ.വൈ.സി.സി ബഹ്‌റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു
![ഐ.വൈ.സി.സി ബഹ്‌റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു ഐ.വൈ.സി.സി ബഹ്‌റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു](https://www.4pmnewsonline.com/admin/post/upload/A_TtJXsbDP7m_2024-05-18_1716038307resized_pic.jpg)
കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ.വൈ.സി.സി ബഹ്‌റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു. ഒമ്പത് ഏരിയകളിലായി പ്രവർത്തിക്കുന്ന ഐ.വൈ.സി.സിയിൽ കൺവെൻഷൻ നടക്കുന്ന കാലയളവിൽ അംഗത്വമെടുക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ഏരിയയിൽനിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ചേർന്ന് സംഘടനയുടെ ദേശീയ നേതൃത്വത്തെ തെരഞ്ഞെടുക്കും.
നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ മുഖ്യവരണാധികാരികളും, മുൻ ദേശീയ പ്രസിഡന്റുമാർ സഹവരണാധികാരികളുമായിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഏരിയ കൺവെൻഷനും തെരഞ്ഞെടുപ്പും നിയന്ത്രിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 3809 9150, അല്ലെങ്കിൽ 3305 9692 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
രപരബ