വർഗീയതയുടെയും, ഫാസിസത്തിന്റെയും മൊത്തക്കച്ചവടക്കരായി കേരള സർക്കാർ മാറി എന്ന് പഴകുളം മധു
വർഗീയതയുടെയും, ഫാസിസത്തിന്റെയും മൊത്തക്കച്ചവടക്കരായി കേരള സർക്കാർ മാറി എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, മനു മാത്യു, ഷമീം കെ.സി, അഡ്വ. ഷാജി സാമുവൽ, ജേക്കബ് തേക്കുതോട്, ജീസൺ ജോർജ്, ഷിബു ബഷീർ, അനീഷ് ജോസഫ് എന്നിവർ സംസാരിച്ചു.
രപിുരപി