33ആമത് അറബ് ഉച്ചകോടി ബഹ്റൈനിൽ സമാപിച്ചു
അറബ് രാജ്യങ്ങളുടെ ഐക്യം ഒരിക്കൽ കൂടി വിളിച്ചോതി 33ആമത് അറബ് ഉച്ചകോടി ബഹ്റൈനിൽ സമാപിച്ചു. പാലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപ്പിച്ച ഉച്ചകോടിയിൽ ഇസ്രായേൽ ക്രൂരതയെ ശക്തമായി അപലപിക്കാനും മനാമ പ്രഖ്യാപനത്തിലൂടെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നു. അടിയന്തര വെടിനിർത്തലിനും ഗസ്സയിൽനിന്നും മുഴുവൻ ഇസ്രായേൽ സേനയും ഒഴിവായിപ്പോകുന്നതിനും വേണ്ട നടപടികൾ ഉടനെ ഉണ്ടാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. യമൻ, ലിബിയ, ലബനാൻ, സൊമാലിയ ഭരണകൂടങ്ങൾക്ക് പൂർണ പിന്തുണ നൽകാനും ഉച്ചകോടി തീരുമാനിച്ചു.
യു.എ.ഇക്ക് അവകാശപ്പെട്ട മൂന്ന് ദ്വീപുകൾ വിട്ടു കൊടുക്കാൻ ഇറാൻ തയാറാകണമെന്നും ഇക്കാര്യത്തിൽ നയതന്ത്ര പരിഹാരം തേടണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളുടെ മേൽ ഭീഷണിയായി വർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ സാന്നിധ്യം ആശങ്കയുണർത്തുന്നതും വിവിധ രാജ്യങ്ങളുടെ ഐക്യവും സ്വാതന്ത്ര്യവും അപകടപ്പെടുത്തുന്നതാണെന്നും ഉച്ചകോടി വിലയിരുത്തി. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് അടക്കമുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഉച്ചകോടിയുടെ സ്മരണക്കായി ബഹ്റൈൻ തപാൽ സ്റ്റാമ്പും പുറത്തിറക്കി. സഖീർ പാസലിൻറെ ചിത്രവും അറബ് ഉച്ചകോടിയുടെ ലോഗോയും ചേർത്താണ് സ്റ്റാമ്പ് രൂപകൽപന ചെയ്തത്.
പിപരി