യൂണിബിന്റെ ഏഴാം വാർഷികവും നഴ്സസ് ദിനാഘോഷവും ശ്രദ്ധേയമായി
ബഹ്‌റൈനിലെ നേഴ്സുമാരുടെ കൂട്ടായ്മയായ യൂണിബിന്റെ ഏഴാം വാർഷികവും നഴ്സസ് ദിനാഘോഷവും ശ്രദ്ധേയമായി. അദ്ലിയ ബാംഗ്സാങ്ങ് തായ് ഓഡിറ്റോറയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഏകദേശം 500 ഓളം നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. യൂണിബ് പ്രസിഡണ്ട് വിശാൽ മുല്ലശേരിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അനു ഷജിത്ത് സ്വാഗതം പറഞ്ഞു.
ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് അൽ ജനാഹി പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎച്ആർഎ പ്രതിനിധി അമീന ഇബ്രാഹിം മാലിക്ക്, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷെരീഫ് എം സഹദുള്ള, ഡോ അനൂപ് അബ്ദുള്ള, സിസ്റ്റർ ഇസി, കിരൺ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. ബഹ്റൈനിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന 28ഓളം സീനിയർ നേഴ്സുമാർക്ക് മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ലിത മറിയം നന്ദി രേഖപ്പെടുത്തി.
sdfsdf
sdfsf
ssdfsd
dsfdsf