പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ മെഗാ ഇവന്റ് സുവർണം ശ്രദ്ധേയമായി


ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ  കൂട്ടായ്മ ആയ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ  സംഘടിപ്പിച്ച മെഗാ ഇവന്റ് സുവർണം ശ്രദ്ധേയമായി. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഗിരീഷ് ചന്ദ്ര പൂജാരി മുഖ്യാതിഥിയായ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് കാമിലോ പെരേര എന്നിവർ ആശംസകൾ നേർന്നു. അജു റ്റി കോശി അവതാരകനായ പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി ജയേഷ്‌ കുറുപ്പ് സ്വാഗതം പറഞ്ഞു.  പ്രസിഡന്റ് വിഷ്ണു.വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിൽ നാൽപ്പത്തിയൊന്ന് വർഷം പൂർത്തിയാക്കിയ മത്തായി മാത്യു, കവയത്രിയായ രമ്യാ ശശിധരനും  മൊമെന്റോകൾ നൽകി ആദരിച്ചു.

പ്രോഗ്രാം കൺവീനർ വിനീത് വി.പി  നന്ദി പറഞ്ഞു. പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിച്ച കോമഡി ഫെസ്ററ്, പ്രശസ്ത പിന്നണി ഗായിക  ശിഖാ പ്രഭാകറും, പ്രശസ്ത മ്യൂസിക്ക് ഡയറക്റ്ററും പിന്നണി ഗായകനുമായ ഫൈസൽ റാസിയും ചേർന്ന് അവതരിപ്പിച്ച  മ്യൂസിക് ഫെസ്റ്റും ഇതോടൊപ്പം അരങ്ങേറി. 

article-image

asdasd

article-image

asdsadf

article-image

asf

article-image

dsfg

You might also like

Most Viewed