ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന് തുടക്കമായി


ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി  ‘കമ്യൂണിക്കേറ്റ് വിത്ത് കോൺഫിഡൻസ്’ എന്ന ലക്ഷ്യം മുൻനിർത്തി, ആംഗലേയഭാഷയിൽ പ്രാവീണ്യം നേടുക എന്ന ഉദ്ദേശ്യത്തോടെ, ആറുമാസം നീളുന്ന സ്പോക്കൺ ഇംഗ്ലീഷ്  കോഴ്സിന് തുടക്കമായി. സ്കൂൾ ഓഫ് ലോജിസ്റ്റിക് ആൻഡ് മാരിടൈം ട്രെയിനർ പൊന്നമ്പലം തിരുമലൈ ഉദ്ഘാടനം നിർവഹിച്ചു.

ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിൽ അസിസ്റ്റന്റ് പ്രഫസറായ ഡോ. സുരഭില പട്ടാലിയാണ് ക്ലാസുകൾ നയിക്കുന്നത്. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ്‌ സുശീലൻ പരിപാടിയുടെ ഉദ്ഘാടനയോഗത്തിൽ‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗത പ്രസംഗം നടത്തി. നിമ്മി ജയ് മോഹനൻ അവതാരികയായിരുന്നു. കോഓഡിനേറ്റർ  രമ്യ ശ്രീകാന്ത്, എല്ലാ ബുധനാഴ്ചയും വൈകീട്ട് നടക്കുന്ന കോഴ്സിന്റെ  വിശദാംശങ്ങൾ സദസ്സിന്  നൽകി. 

article-image

sdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed