പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷക്ഷകളിൽ മികച്ച വിജയം നേടി ബഹ്റൈനിലെ സിബിഎസ്ഇ സ്കൂളുകൾ


സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷക്ഷകളിൽ മികച്ച വിജയം നേടി ബഹ്റൈനിലെ സിബിഎസ്ഇ സ്കൂളുകൾ. പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷയിൽ ഇന്ത്യൻ സ്കൂൾ 98.4 ശതമാനം വിജയമാണ് നേടിയത്. 616 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 32 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A1 ഗ്രേഡ് ലഭിച്ചു. 14.9 ശതമാനം വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ നേടിയപ്പോൾ 56.98 ശതമാനം പേർക്ക് 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 89.77% വിദ്യാർഥികൾക്ക് 60% ഉം അതിൽ കൂടുതലും ലഭിച്ചു. മൊത്തം 22 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി. ഫാത്തിമ നവര നവാസ്, സയ്യിദ് അസീല മാഹീൻ അബൂബക്കർ, ശ്രീപ്രഹ്ലാദ് മുകുന്ദൻ, ഹൈഫ മുഹമ്മദ് ഷിറാസ് എന്നിവരാണ് സ്‌കൂൾ ടോപ്പർമാർ.

എല്ലാ സ്കൂൾ ടോപ്പർമാർക്കും 500ൽ 485 ലഭിച്ചു. ന്യൂ ഇന്ത്യൻ സ്കൂളിൽ പരീക്ഷയെഴുതിയ 194 വിദ്യാർഥികളിൽ  101 ഡിസ്റ്റിങ്ഷനുകൾ ഉൾപ്പെടെ 174 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. സയൻസ് സ്ട്രീമിൽ സുദർശൻ രംഗനാഥൻ 98 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായി. കൊമേഴ്‌സ് സ്ട്രീമിൽ 93.6% മാർക്ക് നേടിയ കൃതിക ശർമ്മയാണ് ടോപ്പ് സ്കോറർ.  ന്യൂ മില്ലേനിയം സ്കൂളിൽ പന്ത്രണ്ടാം തരം പരീക്ഷയെഴുതിയ 133 വിദ്യാർഥികളിൽ 39 പേർ  90 ശതമാനത്തിനും മുകളിൽ സ്കോർ ചെയ്തു. 99 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. 45 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോടെ മികച്ച വിജയം നേടി. സയൻസ് സ്ട്രീമിൽ പരീക്ഷയെഴുതിയ 101 കുട്ടികളിൽ 28 പേർ 90 ശതമാനത്തിന് മുകളിൽ മാർക്കു നേടി. 35 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡോടെ മികവ് പുലർത്തി. സയൻസ് സ്ട്രീമിൽ മുഹമ്മദ് കൈഫ് മസിയുദ്ദീൻ 96.8 ശതമാനം നേടി സ്‌കൂളിൽ ഒന്നാമതെത്തി. കോമേഴ്‌സ് സ്ട്രീമിൽ സിന്റ മറിയം ഷിബുവാണ് 97ശതമാനം മാർക്കോടെ ടോപ്പ് സ്‌കോറർ.  പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ  99.9% വിജയശതമാനം കൈവരിച്ചു. ആദിത്യൻ വയാറ്റ്  നായർ 98% ശതമാനം മാർക്ക്  നേടി  സ്‌കൂളിൽ ഒന്നാമതെത്തി.  97.2% വീതം നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസ്, ഏബൽ ജോൺ അഗസ്റ്റിൻ, ആദ്യ  ശ്രീജയ്, അനന്തകൃഷ്ണ സതീഷ് ബിജി എന്നിവർ   രണ്ടാം സ്ഥാനം നേടി. 19 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടി. 76 വിദ്യാർഥികൾ എല്ലാ വിഷയത്തിലും A ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, 79.72% വിദ്യാർഥികൾ മൊത്തത്തിൽ 60% ഉം അതിൽ കൂടുതലും നേടിയപ്പോൾ 52.81% പേർ 75% ഉം അതിൽ കൂടുതലും നേടി.

article-image

ddfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed