ഹമദ് രാജാവ് അറബ് ലീഗ് സെക്രട്ടറി ജനറലിനെ സ്വീകരിച്ചു
നാളെ ആരംഭിക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂഗൈഥിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ഉച്ചകോടിയിലെ അജണ്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒരുക്കങ്ങളും ഇരുവരും ചർച്ച ചെയ്തു.ഇത്തരമൊരു ചരിത്രപരമായ ഉച്ചകോടി ബഹ്റൈനിൽ സംഘടിപ്പിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായി ഹമദ് രാജാവ് വ്യക്തമാക്കി. 33ാമത് അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ഹൈവേകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങൾ ഉണ്ടാവുക. പ്രധാന റോഡുകളിലെ തിരക്ക് കുറക്കാനാണ് ചില സമയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഗതാഗതം സുഗമമാക്കാനായി നൽകിയിട്ടുള്ള ബദൽ റൂട്ടുകൾ യാത്രക്കായി ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ജനങ്ങളോട് അഭ്യർഥിച്ചു.
axas