അറബ് ഉച്ചകോടി; പ്രത്യേക യോഗം വിളിച്ചു


മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നിയമനിർമാണ സഭകൾ പ്രത്യേക യോഗം വിളിച്ചു. പാർലമെന്‍റ്, ശൂറ കൗൺസിൽ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സംയുക്ത യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്. സർക്കാറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെന്‍റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പാർലമെന്‍റ് അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, ഇരു സഭകളിലെയും ഓഫിസ് അതോറിറ്റി അംഗങ്ങൾ, ഇരു സഭകളിലെയും വിദേശകാര്യ, പ്രതിരോധ, സുരക്ഷാ സമിതി അംഗങ്ങൾ, വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ അടക്കം ഉയർന്ന ഉദ്യോഗസ്ഥർ, പാർലമെന്‍ററി കാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അറബ് ഉച്ചകോടിക്ക് ആതിഥ്യമരുളാൻ ബഹ്റൈന് സാധിച്ചത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. 

33ആമത് അറബ് ഉച്ചകോടി ബഹ്റൈനിൽ നടക്കുന്ന പശ്ചാത്തലത്തിലേർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണത്താൽ രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്റ്റഡി ലീവായി പരിഗണിക്കാനും നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾ ഈ ദിനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശിച്ചിട്ടുണ്ട് കിന്‍റർഗാർട്ടനുകൾക്കും രണ്ട് ദിവസം അവധി നൽകും. 

article-image

dfgdsg

You might also like

Most Viewed