‘ഹരിഗീതപുരം ബഹ്‌റൈന്റെ’ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു


ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ‘ഹരിഗീതപുരം ബഹ്‌റൈന്റെ’ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും 2024−25 വർഷത്തെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു.  ആടുജീവിതം സിനിമയിലെ യഥാർഥ കഥാപാത്രവും ഹരിപ്പാട് സ്വദേശിയുമായ നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും വിഷുസദ്യയും പരിപാടിയോടനുബന്ധിച്ച് നടന്നു.

പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രമോദ് രാഘവൻ നന്ദിയും പറഞ്ഞു. ഫ്രാൻസിസ് കൈതാരത്ത് ആശംസപ്രസംഗം നടത്തി.

article-image

sadasd

You might also like

Most Viewed