കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ സമ്മേളനം


കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായ സൽമാനിയ ഏരിയ സമ്മേളനം ടൂബ്ലി കെ.പി.എ ആസ്ഥാനത്ത് നടന്നു. ജോ. സെക്രട്ടറി സുജിത് എസ്.പിള്ള  സ്വാഗതം പറഞ്ഞു.ഏരിയ കോഓഡിനേറ്റര്‍ പ്രശാന്ത് പ്രബുദ്ധൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു ആർ. പിള്ള  അധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംസാരിച്ചു.  രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോ.സെക്രട്ടറി സുജിത് എസ്. പിള്ളയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ റെജിമോൻ ബേബിക്കുട്ടിയും അവതരിപ്പിച്ചു.

പ്രസിഡന്റ് സുജിത് എസ്. പിള്ള, സെക്രട്ടറി ജിബി ജോൺ വർഗീസ്, ട്രഷറര്‍ സന്തോഷ് കുമാർ , വൈസ് പ്രസിഡന്റ് ടിറ്റോ ജോൺസൻ,  ജോ.സെക്രട്ടറി അജിത് അപ്പുക്കുട്ടൻ പിള്ള എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ.ഏരിയകമ്മിറ്റിയില്‍നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ബിജു ആർ.പിള്ളയെയും, റെജിമോൻ ബേബിക്കുട്ടിയെയും തെരഞ്ഞെടുത്തു.

article-image

dfdsfs

article-image

asdfdsf

article-image

sdgsg

article-image

dcgg

article-image

sdfdsf

You might also like

Most Viewed