കെ.എം.സി.സി ബഹ്റൈൻ മീഡിയ വിങ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ‘വിധിയെഴുത്ത് പ്രതീക്ഷയും ആശങ്കയും’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ മീഡിയ വിങ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി. മീഡിയ വിങ് ചെയർമാൻ ശംസുദ്ദീൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. സീനിയർ മാധ്യമപ്രവർത്തകനും, ഗൾഫ് ഡെയിലി ന്യൂസ് മുൻ അസോസിയേറ്റ് എഡിറ്ററുമായ സോമൻ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.
ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസ്, മീഡിയ വൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കര, മീഡിയ രംഗ് മാനേജിങ് എഡിറ്റർ രാജീവ് വെള്ളിക്കോത്ത്, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ, എ.പി. ഫൈസൽ, കെ.പി. മുസ്തഫ എന്നിവർ സംസാരിച്ചു. റഫീഖ് തോട്ടക്കര സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു.
assadc