ഐസിആർഎഫ് ലേബർ അവയർനസ് ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു
തൊഴിലാളി ശാക്തീകരണ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സൽമാബാദിലെ ലേബർ അക്കമഡേഷനിൽ ലേബർ അവയർനസ് ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. 200 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ സൈക്യാട്രി സ്‌പെഷലിസ്റ്റ് ഡോ. അമൽ എബ്രഹാം പ്രഭാഷണം നടത്തി. കെ.എം. തോമസ് യോഗ സെഷന് നേതൃത്വം നൽകി.
പരിപാടിയിൽ, പാർട്ണർഷിപ് ആൻഡ് ഔട്ട്‌റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി, പബ്ലിക് റിലേഷൻസ് സ്പെഷലിസ്റ്റ് സൈനബ് അക്ബർ ഹജീഹ് എന്നിവർ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ പ്രതിനിധീകരിച്ച് സംസാരിച്ചു.തൊഴിലാളി ക്ഷേമത്തിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന എൽ.എം.ആർ.എ ഉദ്യോഗസ്ഥർക്ക് ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ് നന്ദി പറഞ്ഞു.
qwdd
asff
asdasd