ലൈസൻസില്ലാത്ത ഹജ്ജ് ടൂർ ഓപറേറ്റർമാരുടെ കൂടെ ഹജ്ജിന് പോകുന്നതിനെതിരെ മുന്നറിയിപ്പ്
ലൈസൻസില്ലാത്ത ഹജ്ജ് ടൂർ ഓപറേറ്റർമാരുടെ കൂടെ ഹജ്ജിന് പോകുന്നതിനെതിരെ നീതിന്യായ, ഇസ്‍ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജ്, ഉംറ കാര്യങ്ങളുടെ ഉന്നതസമിതിയും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയവും നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നവരോട് അഭ്യർഥിച്ചു.
ബന്ധപ്പെട്ട സൗദി അധികൃതരുടെ പെർമിറ്റ് അനുസരിച്ച് മാത്രമാണ് ഹജ്ജിന് അനുമതി ലഭിക്കുക. ലൈസൻസുള്ള ബഹ്‌റൈൻ ഹജ്ജ് ടൂർ ഓപറേറ്റർമാരുടെ ലിസ്റ്റ് ‘ഇസ്‌ലാമിയത്ത്’ മൊബൈൽ ആപ് വഴി ലഭിക്കും.
dsfgdg