ഇന്ത്യൻ സ്‌കൂൾ മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിന് തുടക്കമായി
വിദ്യാർഥികളിൽ നേതൃപാടവവും ആശയ വിനിമയ പ്രാവീണ്യവും പരിപോഷിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസാ ടൗൺ കാമ്പസിൽ തുടക്കമായി. ദ്വിദിന സമ്മേളനത്തിന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ദീപം തെളിച്ചു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതിയംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, എം.യു.എൻ ഡയറക്ടർ ഛായ ജോഷി എന്നിവർ സന്നിഹിതരായിരുന്നു.
ആതിഥേയരായ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, സേക്രഡ് ഹാർട്ട് സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ, അൽ ഹെക്മ ഇന്റർനാഷനൽ സ്‌കൂൾ, ഇബ്‌ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് രണ്ട് ദിവസത്തെ സമ്മേളനത്തിൽ 350 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് പൂർണമായും ആസൂത്രണം ചെയ്യുന്നത് വിദ്യാർഥികളാണ് .
sdfsdf