വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതുമൂലം പ്രവാസി യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം നൽകും
എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതുമൂലം പ്രവാസി യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായ നിയമസഹായം നൽകാൻ പ്രവാസി ലീഗൽ സെൽ സംവിധാനം ഒരുക്കിയതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ. ഒ ആൻഡ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു.
പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തര നടപടിക്രമങ്ങൾ സർക്കാറിന്റെയും എയർലൈനുകളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ അഭിപ്രായപ്പെട്ടു. നിയമസഹായം ആവശ്യമുള്ളവർ Pravasilegalcell@gmail.com എന്ന ഇ−മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
asdasd