ലൈസൻസില്ലാത്ത റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ റിപ്പയർ ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവക്കെതിരെ കർശന നടപടിയെടുത്ത് അധികൃതർ
ലൈസൻസില്ലാത്ത റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ റിപ്പയർ ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവക്കെതിരെ കർശന നടപടിയെടുത്ത് അധികൃതർ. സതേൺ ഗവർണറേറ്റിലെ അൽ ലഹ്സി (നേരത്തേ സിത്ര റൗണ്ട് എബൗട്ട് ഇൻഡസ്ട്രിയൽ സോൺ എന്നറിയപ്പെട്ട സ്ഥലം)യിലാണ് വ്യവസായ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിയത്. ബിസിനസുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ നടപ്പാക്കാനും അനുയോജ്യ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമായാണ് പരിശോധന നടത്തിയത്.
ലൈസൻസില്ലാതെ സ്റ്റോറുകൾ പ്രവർത്തിക്കുന്നതായും ചില സ്ഥാപനങ്ങളിൽ അനധികൃതമായി ഒന്നിലധികം വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും കണ്ടെത്തി. അശാസ്ത്രീയ ചില്ലറവ്യാപാരത്തിനെതിരെ മന്ത്രാലയം മുമ്പും നടപടി സ്വീകരിച്ചിരുന്നു.
szdfsdf