വംശീയ അധിക്ഷേപം; സ്വദേശി പൗരന് മൂന്ന് മാസം തടവ്
വംശീയ അധിക്ഷേപം നടത്തിയതിന്റെ പേരിൽ പിടിയിലായിരുന്ന സ്വദേശി പൗരനെ മൂന്ന് മാസം തടവിന് മൂന്നാമത് ലോവർ ക്രിമിനൽ കോടതി വിധിച്ചു. 100 ദീനാർ പിഴയടക്കാനും വംശീയ പരാമർശം പ്രചരിപ്പിക്കാനുപയോഗപ്പെടുത്തിയ സമൂഹ മാധ്യമ അക്കൗണ്ടുള്ള പ്രതിയുടെ ഫോൺ കണ്ടുകെട്ടാനും കോടതി വിധിയുണ്ട്. സമാധാനപൂർണമായ സാമൂഹികാന്തരീക്ഷത്തിന് ഭംഗമേൽപിക്കുന്ന വിധത്തിലുള്ള പരാമർശമാണ് ഇദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് പേരാണ് പ്രതിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.
hfhghhb