പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ; നിയന്ത്രണം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് എംപിമാർ
പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം വരുത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ബഹ്റൈൻ പാർലിമെന്റ് എംപിമാർ. ജോലി സംബന്ധമായി ഡ്രൈവിങ് ലൈസൻസ് ആവശ്യമായ പ്രവാസികൾക്കു മാത്രം ഇനി ലൈസൻസ് നൽകിയാൽ മതിയെന്നാണ് ഇവരുടെ വാദം. ഇളവുകൾ ആവശ്യമെങ്കിൽ ആഭ്യന്തര മന്ത്രിക്കോ അതിനായി നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും അതോറിറ്റിക്കോ തീരുമാനിക്കാമെന്നും എം.പിമാർ നിർദേശിക്കുന്നു. പ്രവാസികൾ അനാവശ്യമായി വാഹനങ്ങൾ ഉപയോഗിക്കുന്നതുമൂലം റോഡുകളിലെ തിരക്ക് കുറക്കുകയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു.
അതേസമയം അഭ്യന്തരമന്ത്രാലയം നിർദേശത്തെ എതിർക്കുകയാണ്. ഗതാഗതക്കുരുക്കിന് കാരണം റോഡിലെ കാറുകളുടെ എണ്ണമാണെന്നും ലൈസൻസുകൾ കൂടുന്നതു മൂലമല്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ ചൂണ്ടികാണിക്കുന്നത്.
ghghghghghhfg