ഹോട്ടൽ റൂമിനുള്ള ഒക്യുപെൻസി സർവിസ് ഫീ ആറു മാസത്തേക്ക് മാറ്റിവെക്കണമെന്ന നിർദേശം തള്ളി
രാജ്യത്ത് ഹോട്ടൽ മുറിയെടുക്കുന്നവരിൽനിന്ന് മൂന്ന് ദീനാർ ഒക്യുപെൻസി സർവിസ് ഫീ ഈടാകുന്നത് ആറു മാസത്തേക്ക് മാറ്റിവെക്കണമെന്ന അടിയന്തര നിർദേശം ബഹ്റൈൻ പാർലിമെന്റ് തള്ളി. വിനോദസഞ്ചാരികളെയും ബഹ്‌റൈനികളെയും താമസക്കാരെയും വേനൽക്കാലത്ത് ഹോട്ടലുകൾ ബുക്കുചെയ്യുന്നതിൽനിന്ന് വർധിച്ച ഫീസ് പിന്തിരിപ്പിക്കുമെന്ന് ചില എം.പിമാർ പറഞ്ഞിരുന്നു. എന്നാൽ ആഡംബരത്തിന് പണം നൽകാൻ ആളുകൾക്ക് കഴിയുമെങ്കിൽ, ഒക്യുപെൻസി സർവിസ് ഫീ നൽകുന്നതിൽ പ്രശ്‌നമുണ്ടാകില്ലെന്നാണ് ഭൂരിപക്ഷം എംപിമാരുടെയും അഭിപ്രായം.
മേയ് ഒന്നു മുതലാണ് പുതിയ ഫീസ് നിലവിൽവന്നത്. ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയാണ് ഫീസ് പ്രഖ്യാപിച്ചത്. ഹോട്ടൽ താമസത്തിന് പ്രതിദിനമാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 2023-2024 ദേശീയ ബജറ്റിൽ പൗരന്മാർക്ക് വേണ്ടി ഏർപ്പെടുത്തിയ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ട തുക കണ്ടെത്താനാണ് പുതിയ ഫീസ് ഈടാക്കുന്നത്.
ADSDSDSDSDS