പി.എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു


കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റും വാഗ്മിയുമായിരുന്ന മുസ്‍ലിം ലീഗ് നേതാവ് പി.എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.  വിയോഗത്തിൽ പ്രസ്ഥാനത്തിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അറിയിച്ചു.  

പരേതനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും ഇന്ന് രാത്രി എട്ടിന് മനാമ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

dgdxg

You might also like

Most Viewed