സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ പ്രതിവാര ക്ലാസുകൾ പുനരാരംഭിച്ചു
സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നടന്നുവരാറുള്ള പ്രതിവാര ക്ലാസുകൾ റമദാനിനുശേഷം പുനരാരംഭിച്ചു. ക്ലാസുകളുടെ ഭാഗമായി പുരുഷന്മാരുടെ ഖുർആൻ−ഹദീസ് ക്ലാസുകളുടെ ഉദ്ഘാടനം സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ നിർവഹിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര സ്വാഗതവും സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി ഖിറാഅത്തും ഫാസിൽ വാഫി നന്ദിയും പറഞ്ഞു. പുരുഷന്മാർക്കായി എല്ലാ ഞായറാഴ്ചയും രാത്രി 9.30 ന് ഖുർആൻ ക്ലാസും ബുധനാഴ്ച രാത്രി 9.30 ന് ഹദീസ് ക്ലാസും നടക്കും. കൂടാതെ ഞായറാഴ്ചകളിൽ രാവിലെ 10 മണിമുതൽ സ്ത്രീകൾക്കായുള്ള ഖുർആൻ ക്ലാസും എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും സുബ്ഹി നമസ്കാരത്തിനുശേഷം സൂം ഓൺലൈൻ വഴി വിജ്ഞാന സദസ്സും എല്ലാ തിങ്കളാഴ്ച രാത്രി 7.30 ന് ഫാമിലി ക്ലാസും നടക്കുമെന്നം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34332269 അല്ലെങ്കിൽ 33450553 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
sdfdsf