ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്റൈനിലെ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈസ്റ്റർ. വിഷു, ഈദ് ആഘോഷം നടത്തി. ഫാറ്റ് വൈസ് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി ഗൈഡൻസ് ഫോറം ചെയർമാൻ ഡോ. ജോൺ പനയ്ക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അഡ്വയസറി ബോർഡ് അംഗങ്ങളായ സജി ചെറിയാൻ, ബോബൻ ഇടിക്കുള, എബ്രഹാം ജോൺ, ചാരിറ്റി വിഭാഗം കൺവീനർ വർഗീസ് ഡാനിയേൽ, എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ മനോജ് മാത്യു നന്ദി രേഖപ്പെടുത്തി.
ജെയിംസ് ഫിലിപ്പ്, ബ്ലസ്സൻ മാത്യു, ഷിജിൻ ,മാത്യു പാലിയേക്കര, മനോജ് ശങ്കർ, വിനു ഐസക്, ജോബിൻ, നെൽജീൻ നെപ്പോളിയൻ, വിനോദ് കുമാർ, നീതിൻ, രാജീവ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൽസര വിജയി കൾക്ക് ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ോേ്ോേ്
േ്ിേ
ിുപിുപ
ോേമ്േ