ജ്വല്ലറിയിൽനിന്നും ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു


ജ്വല്ലറിയിൽനിന്നും ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് പ്രതികളെയും റിമാൻഡ് ചെയ്യാൻ കാപിറ്റൽ ഗവർണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. മനാമ സൂഖിലെ ജ്വല്ലറിയിൽ നിന്നുമാണ് പ്രതികൾ ആഭരണം മോഷ്ടിച്ചത്.

പ്രതികളെ നഈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സാമ്പത്തിക പരാധീനത കാരണമാണ് കളവ് നടത്തിയതെന്ന് ഇരുവരും മൊഴിനൽകി. കൂടുതൽ തെളിവെടുപ്പിനും നിയമ നടപടികൾക്കുമായി രണ്ടുപേരെയും റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. മോഷണ മുതൽ കടയുടമയെ തിരിച്ചേൽപിക്കുകയും ചെയ്തു. 

article-image

ോേ്ോേ്

You might also like

Most Viewed