കെ സിറ്റി ബിസിനസ്സ് സെന്ററിന്റെ നാലാമത് ശാഖ സൽമാനിയ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചു
ബഹ്റൈനിൽ പ്രവർത്തിക്കുന്ന കെ സിറ്റി ബിസിനസ്സ് സെന്ററിന്റെ നാലാമത് ശാഖ സൽമാനിയ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചതായി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ നജീബ് കടലായി അറിയിച്ചു. 79 ദിനാറിന് വൈദ്യുതിയും, വെള്ളവും, ഇന്റർനെറ്റുമുൾപ്പെടയാണ് ഓഫീസ് ഇവിടെ വാടകയ്ക്ക് നൽകുന്നത്. വി.കെ.എൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ബിൽഡിംഗിൽ രണ്ടാം നിലയിൽ ഏകദേശം 350 ൽ പരം ഓഫീസുകൾക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ഇത് സംബന്ധിച്ച ധാരണപത്രം കൈമാറിയ ചടങ്ങിൽ വികെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കുര്യൻ, എക്‌സിക്യൂട്ടിവ് ഡയരക്‌ടർ ജിബൻ വർഗ്ഗീസ്, ജനറൽ മാനേജർ ലാജി എന്നിവരും കെ സിറ്റി ബിസിനസ് സെൻ്ററിന് വേണ്ടി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ നജീബ് കടലായി, മാനേജർ ഷബീബ, കമ്പനി ഹെഡ് അലൈസ്സ ഇനഗാൻ, അഡ്‌മിൻ മഞ്ജു എന്നിവരും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 37472255 അല്ലെങ്കിൽ 37572255 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്ിു്ിു