ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ് 2024 സ്നേഹ സംഗമം സംഘടിപ്പിച്ചു
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ് 2024 എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. മനാമ കെ സിറ്റി ബിസിനസ് ഹാളിൽ നടന്ന പരിപാടിയിൽ വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചു. 42 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ അംഗം അഷ്‌റഫ്. വി യെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
സാമൂഹ്യ സേവന മേഖലയിലെ പ്രവർത്തനങ്ങൾ കണക്കാക്കിലെടുത്ത് മൂസക്കുട്ടി ഹാജിക്കുള്ള ആദരവ് സൈനുദ്ധീൻ കണ്ടിക്കലിൽ കൈമാറി. ഇതോടൊപ്പം റമദാൻ മെഗാ ക്വിസിന്റെ വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച സ്നേഹ സംഗമത്തിന് റെയീസ് എം ഇ സ്വാഗതം പറഞ്ഞു. സിദ്ദിഖ് നന്ദി പറഞ്ഞു.
ewrears