ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്ലാസുകളിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്ലാസുകളിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെ അവാർഡ് ദാന ചടങ്ങിൽ അനുമോദിച്ചു. 2023−2024 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച 390ഓളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഇസ ടൗൺ കാമ്പസിൽ നടന്ന ചടങ്ങ് ബി.കെ.ജി ഹോൾഡിംഗ് ആൻഡ് ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറീസ് ചെയർമാൻ കെ.ജി.ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് , മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ആൽവിൻ കെ, ബ്ലെസ്വിൻ ബ്രാവിൻ, ഇവാനി റോസ് ബെൻസൻ എന്നിവർ അവതാരകരായിരുന്നു.വി ദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം നടന്നു.
ോേോേ്
ോേ്ിി
ോേ്ോേ്
ോേ്ോേ്
ോേംോേ്
ോേ്ോ്