ബഹ്‌റൈൻ അലൂമിനിയം എക്‌സ്‌ട്രൂഷൻ കമ്പനിയിൽ സൗരോർജ പദ്ധതിക്ക് തുടക്കമായി
ബഹ്‌റൈൻ അലൂമിനിയം എക്‌സ്‌ട്രൂഷൻ കമ്പനിയിൽ സൗരോർജ പദ്ധതിക്ക് തുടക്കമായി. വൈദ്യുതി−ജല അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളും കമ്പനികളും സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് വർധിച്ച പിന്തുണ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. 2.25 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സൗരോർജ പാനലുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 2022 നവംബറിൽ കാനൂ ക്ലീൻ മാക്‌സുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ബലെക്‌സ്‌കോയുടെ നിലവിലെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനം പ്ലാന്റ് നിറവേറ്റും. മറ്റ് കമ്പനികൾക്കും ഇത് മാതൃകയാണെന്നും വൈദ്യുതി−ജല അതോറിറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി.
qwqwe