രാജ്യത്ത് മൂലധന നിക്ഷേപത്തിന് അനുകൂല അന്തരീക്ഷമാണുള്ളതെന്ന് ബഹ്റൈൻ ഉപപ്രധാനമന്ത്രി
രാജ്യത്ത് മൂലധന നിക്ഷേപത്തിന് അനുകൂല അന്തരീക്ഷമാണുള്ളതെന്ന് ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. അവന്യൂസ് മാൾ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം നടക്കുന്ന സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാം ഘട്ടത്തെപ്പറ്റി മബാനി കമ്പനിയിലെ എക്‌സിക്യൂട്ടിവ് ഓഫിസർ വലീദ് അൽ ശരിയാൻ വിശദീകരിച്ചു.
ആധുനികവും വൈവിധ്യമാർന്നതുമായ വാസ്തുവിദ്യാ ശൈലിയിലാണ് പദ്ധതിയുടെ നിർമാണം നടക്കുന്നതെന്നും, ഇതിന്റെ 75 ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു−സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ വിഭവങ്ങളെ സമർഥമായും പ്രയോജനപ്രദമായും വികസനത്തിനനുപൂരകമായി പ്രയോജനപ്പെടുത്താമെന്നതിന്റെ ഉദാഹരണമാണ് പദ്ധതിയെന്ന് ഉപപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
asdasd
xfgdfg