ഹിദ്ദിലെ അൽ ഹിദായ സെന്റർ പാരന്റിങ് പരിപാടി ശ്രദ്ധേയമായി
ഹിദ്ദിലെ അൽ ഹിദായ സെന്റർ മദ്റസ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പാരന്റിങ് പരിപാടി അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. സെന്റർ ചെയർമാൻ ഇബ്രാഹിം അബ്ദുല്ല ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് അൽ ഹിദായ സെന്റർ മലയാള വിഭാഗം പ്രസിഡന്‍റ് അബ്ദു ലത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സെന്റർ ദാഇ ഷഫീഖ് സ്വലാഹി ‘പാരന്റിങ്’ അവതരിപ്പിച്ചു.
ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, ദിൽഷാദ് മുഹറഖ്, റഷീദ് മാഹി എന്നിവർ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി സക്കീർ ഹുസ്സൈൻ, യാഖൂബ് ഈസ, നിഷാദ്, ഫഹദ് സക്കീർ ഹുസൈൻ, ഷബീർ, അനൂപ് അലി, ഷാഹ് ഇസ്മാഈൽ, ബിൻഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
േ്ിേി
ോേ്ിോ്േി
ോിേി