കൊല്ലം പ്രവാസി അസോസിയേഷന്‍റെ ഏരിയാ സമ്മേളനങ്ങൾ ഈ ആഴ്ച മുതൽ


ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ ഈ ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെയ്‌ 3 വെള്ളിയാഴ്ച്ച നടക്കുന്ന റിഫ ഏരിയ സമ്മേളനത്തോടെ തുടക്കം കുറിക്കുന്ന ഏരിയ സമ്മേളനങ്ങള്‍ മെയ്‌ അവസാനത്തോടെ സമാപിക്കും. തുടര്‍ന്ന് രണ്ടു ദിവസമായി ജില്ലാ പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണ്‍ മാസം നടക്കും. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കഴിഞ്ഞ നാല് വര്‍ഷമായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കെപിഎ ക്ക് ആയിരത്തി അറുന്നൂറിലധികം അംഗങ്ങള്‍ ആണുള്ളത്.

നിലവില്‍ നിസാര്‍ കൊല്ലം പ്രസിഡന്റും, ജഗത് കൃഷ്ണകുമാര്‍ ജനറല്‍സെക്രട്ടറിയും രാജ് കൃഷ്ണന്‍ ട്രഷററും ആയിട്ടുള്ള ഏഴംഗ  സെക്രട്ടറിയേറ്റ് കമ്മിറ്റി ആണ് അസോസിയേഷന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. റിഫ ഏരിയ സമ്മേളനത്തെ കുറിച്ച് അറിയാൻ താത്പര്യമുള്ള കൊല്ലം പ്രവാസികൾക്ക് 3926 6951 അല്ലെങ്കിൽ 3900 7142 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

ോേ്ോ

article-image

ൈാീാീ

You might also like

Most Viewed