ദേവ്ജി കലോത്സവത്തിന്റെ ഫിനാലെ നാളെ


ബഹ്റൈൻ കേരളീയ സമാജം നടത്തി വന്ന ദേവ്ജി കലോത്സവത്തിന്റെ ഫിനാലെ നാളെ വൈകീട്ട് സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീഫിന് ഭാരവാഹികൾ ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, ദേവ്ജി ജോയിന്റ് മാനേജിങ് ഡയറക്ടർ  ജയ്ദീപ് ഭരത്വജി എന്നിവരാണ് വിശിഷ്ടാതിഥികൾ. രണ്ട് മാസക്കാലത്തോളമായി നടന്ന കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ മത്സരാർത്ഥികൾക്ക് കലാപ്രതിഭ , കലാതിലകം , ബാലാതിലകം , ബാലപ്രതിഭ, വിവിധ ഗ്രൂപ്പുകളിൽ   കൂടുതൽ പോയിന്റുകൾ നേടിയിട്ടുള്ള കുട്ടികൾക്കുള്ള  ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് എന്നിവ വിതരണം ചെയ്യും.

ഇഷ ആഷിക് കലാതിലകമായും, ശൗര്യ ശ്രീജിത് കലാപ്രതിഭയായും, ആദ്യലക്ഷ്മി എം സുഭാഷ് ബാലതിലകമായും, അദ്വിക് കൃഷ്ണ ബാലപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. നാട്യ രത്‌ന − അരുൺ സുരേഷ് ,സംഗീത രത്‌ന  അരുൺ രാജ് ,കലാ രത്ന അയന ഷാജി മാധവൻ, സാഹിത്യ രത്‌ന −ശൗര്യ ശ്രീജിത് എന്നിവരാണ്. തിരഞ്ഞെടുത്ത ഗ്രൂപ്  ഇനങ്ങളിൽ ജേതാക്കളാകുന്ന ടീമുകളുടെ നൃത്തനൃത്യങ്ങൾ, സംഘഗാനം മറ്റു കലാപരിപാടികൾ എന്നിവയും പരിപാടിയിൽ അരങ്ങേറും. 

article-image

േ്ിേി

article-image

േ്ിോ

article-image

േ്ിു്േ

You might also like

Most Viewed