കൊതുക് പെരുകുന്നു; നിവാരണ നടപടികൾ സ്വീകരിച്ചു
രാജ്യത്ത് കൊതുക് പെരുകുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമായി ലഭിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊതുകുനശീകരണത്തിന് സത്വര നടപടികൾ സ്വീകരിച്ചതായും ഇവർ വ്യക്തമാക്കി.
വിവിധ ഗവർണറേറ്റുകളിൽ പരിശോധനകൾ നടത്തിയാണ് കൊതുക് പെരുകുന്നയിടങ്ങളിൽ നിവാരണ നടപടികൾ സ്വീകരിച്ചത്. മഴയുടെ ഫലമായി പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണമെന്നും, ചൂട് കൂടുന്നതോടെ ഇവയുടെ ശല്യം ഗണ്യമായി കുറയുമെന്നും അധികൃതർ അറിയിച്ചു. കൊതുക് ശല്യം സംബന്ധിച്ച പരാതികൾ നൽകാനോ, കൂടുതൽ വിവരങ്ങൾക്കോ 80008100 എന്ന ഹോട്ട്‌ലൈൻ നമ്പറിലാണ് വിളിക്കേണ്ടത്.
ൈാീാൈീ