മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് ബഹുമതി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു
![മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് ബഹുമതി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് ബഹുമതി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു](https://www.4pmnewsonline.com/admin/post/upload/A_ICdGy08MBk_2024-04-30_1714475111resized_pic.jpg)
മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് ബഹുമതി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ട്രാക്‌സിന്റെ 2024 വേൾഡ് എയർപോർട്ട് അവാർഡ് തുടർച്ചയായ രണ്ടാം വർഷമാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിക്കുന്നത്. വ്യോമരംഗത്തെ അഭിമാനകരമായ അംഗീകാരമാണ് ഈ അവാർഡ്. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ സായിദ് അൽസയാനിയും ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ബിൻഫലയും അവാർഡ് ഏറ്റുവാങ്ങി. പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ ബി.ഐ.എയ്ക്ക് തുടർച്ചയായ മൂന്ന തവണയും ഫൈവ് സ്റ്റാർ എയർപോർട്ട് റേറ്റിങും ലഭിച്ചു. 60-ലധികം രാജ്യങ്ങളിലെ വിമാനയാത്രക്കാരിൽ നടത്തുന്ന ആഗോള സർവേയെ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ പ്രാഥമിക പ്രവർത്തന കേന്ദ്രമാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം.
adsff