ബഹ്റൈനിൽ ഇടിയോടു കൂടിയ മഴ പെയ്യാൻ സാധ്യത
നാളെ വൈകുന്നേരം മുതൽ ശനിയാഴ്ച്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഇടിയോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയാണ് ഇവർ പ്രവചിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത് പോലെയുള്ള കനത്ത മഴയുണ്ടാകാനുള്ള സാധ്യത ഇപ്പോൾ പ്രവചിക്കാൻ സാധിക്കിലെന്നും അധികൃതർ വ്യക്തമാക്കി. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ കാലാവസ്ഥ മുന്നറിയിപ്പുകൾ ശേഖരിക്കാവൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
fbgdfbh