കെസിഎ ഗേവൽ ക്ലബ് പ്രവർത്തനങ്ങൾ പുനരാംരംഭിച്ചു
കെസിഎ ഗേവൽ ക്ലബ് പ്രവർത്തനങ്ങൾ പുനരാംരംഭിച്ചു. ക്ലബ്ബ് കൗൺസിലർ ലിയോ ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഡിവിഷൻ സി ഡയറക്ടർ ഡിടിഎം സുഷമ അനിൽകുമാർ ഗുപ്ത അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. കെസിഎ പ്രസിഡൻ്റ് നിത്യൻ തോമസ്, . ഗേവൽ ക്ലബ്ബ് കൗൺസിൽ ചെയർമാൻ ഡിടിഎം അഹമ്മദ് റിസ്‌വി എന്നിവർ സന്നിഹിതരായ പരിപാടിയിൽ പ്രസിഡൻ്റ് സ്റ്റീവ് ബിജോയ് അധ്യക്ഷനായ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭരണ ചുമതല ഏറ്റെടുത്തു.
ക്ലെയർ തെരേസ ജിയോ (വിപി എഡ്യുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വിപി മെമ്പർഷിപ്പ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി (സെക്രട്ടറി), ഇഷാൻ സിംഗ് (ട്രഷറർ) , ജോഷ്വ ജെയ്‌മി (സെർജന്റ് അറ്റ് ആംസ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെസിഎ മുൻ പ്രസിഡൻ്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു. കൂടുതൽ വിവരങ്ങൾക്ക് 39207951 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ോൈ്ോീ