അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി എൽ.എം.ആർ.എ


മുഹറഖ് ഗവർണറേറ്റിൽ പ്രവർത്തിച്ചുവന്ന അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. അംഗീകാരമില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 17 സ്ഥാപനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഇവരുടെ കീഴിലുണ്ടായിരുന്ന 41 തൊഴിലാളികളും പിടിയിലായിട്ടുണ്ട്. മുഹറഖ് ഗവർണറേറ്റിൽ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് അനധികൃത മാൻപവർ ഏജൻസികളെ കണ്ടെത്തിയത്.

വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയും ആവശ്യക്കാർക്ക് നൽകുകയുമാണ് ഇവർ ചെയ്തിരുന്നത്. വിസ കാലാവധി കഴിഞ്ഞവരും, ഒളിച്ചോട്ടത്തിന് കേസ് നിലനിൽക്കുന്നവരുമാണ് പിടിയിലായവരിൽ മിക്കവരും.

article-image

ൗൈോാൗൈാ

You might also like

Most Viewed