ഹിശാമി അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
ഐ.സി എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ടായിരുന്ന നിസാമുദ്ധീൻ ഹിശാമിയുടെ അനുസ്മരണ സംഗമവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു. സൽമാബാദ് സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ, മുനീർ സഖാഫി ചേകനൂർ , ഹാഷിം മുസ്ല്യാർ, ഷഫീഖ് മുസ്ല്യാർ വെള്ളൂർ എന്നിവർ നേതൃത്വം നൽകി. അനുസ്മരണത്തോടനുബന്ധിച്ച് ബുസൈത്തീനിലെ ഖബറിടത്തിൽ നടന്ന സിയാറത്തിന് ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി നേതൃത്വം നൽകി.
grdfgrdfsdfsdefrs