സി.ബി.എസ്.ഇ സ്കൂളുകൾക്കായി കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്റെ സഹകരണത്തോടെ ബഹ്‌റൈനിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കായി കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. അൽ നൂർ ഇന്റർനാഷനൽ സ്‌കൂളിൽ നടന്ന പരിപാടിക്ക് സി.ബി.എസ്.ഇ ട്രെയിനിങ് ആൻഡ് സ്കിൽസ് ഡയറക്ടർ ഡോ. ബിശ്വജിത്ത് സാഹയും സാമ്പ ദാസും നേതൃത്വം നൽകി.
അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, ബഹ്‌റൈനിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂളുകളിൽനിന്നുള്ള പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള അധ്യാപകരും പ്രഫഷനലുകളും പരിപാടിയിൽ പങ്കെടുത്തു. കവിതാ നായർ നന്ദി പറഞ്ഞു.
sadssaqsw