ഇന്ത്യൻ സ്‌കൂളിൽ മിഡിൽ സെക്ഷൻ ടോപ്പർമാരെ ആദരിച്ചു


കഴിഞ്ഞ അധ്യയനവർഷത്തിൽ അക്കാദമിക മികവ് പുലർത്തിയ വിദ്യാർഥികളെ ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ 350 ഓളം വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. വിദ്യാഭ്യാസ വകുപ്പിലെ റിസ്‌ക് അസസ്‌മെന്റ് ആൻഡ് ലീഗൽ അഫയേഴ്‌സ് ഡയറക്ടർ റീം അബോധ് അൽ സനേയി മുഖ്യാതിഥിയായിരുന്നു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ,ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിഭാഗം പ്രിൻസിപ്പൽ പമേല സേവ്യർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംഘഗാനം, ഇൻവോക്കേഷൻ നൃത്തം, അറബിക് നൃത്തം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് കൂടുതൽ നിറമേകി. സൈനബ് അലിയും യെദു നന്ദനുമായിരുന്നു അവതാരകർ.

article-image

dfsds

article-image

ewew

article-image

asasas

You might also like

Most Viewed