ഐ സി ആർ എഫ് ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തെലുങ്ക് കലാ സമിതിയുടെ സഹകരണത്തോടെ ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ആത്മഹത്യാസാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിപാടിയ്ക്ക് ക്വാളിറ്റി എജ്യുക്കേഷൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.രവി വാരിയർ, ചൈൽഡ് ഫൗണ്ടേഷൻ സെൻ്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അനിഷ എബ്രഹാം എന്നിവർ നേതൃത്വം നൽകി. വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ 85 ഓളം പേർ പരിശീലന സെഷനിൽ പങ്കെടുത്തു.

article-image

fgsxfg

You might also like

Most Viewed