ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാനുള്ള നിയമം വരുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാനുള്ള നിയമം പരിഗണിച്ച് ശൂറ കൗൺസിൽ. നിയമലംഘകർക്ക് മൂന്നുവർഷത്തിൽ കുറയാത്ത തടവോ 2,000 ദിനാർവരെ പിഴയോ ശിക്ഷ ലഭിക്കുന്ന രീതിയിലാണ് പുതിയ നിയമം വരാൻ പോകുന്നത്. മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്.
നാഷനൽ സ്‌പേസ് സയൻസ് ഏജൻസി, ബഹ്‌റൈൻ പോളിടെക്‌നിക്, ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി, ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, തംകീൻ എന്നിവയിലെ ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര നിയമം കഴിഞ്ഞ മാസം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചിരുന്നു.
dffdfdfdsds