ബഹ്റൈൻ സ്വദേശികളുടെ ബിസിനസുകൾക്ക് സി ആർ ഫീസ് കുറയ്ക്കണമെന്ന് എംപിമാർ


ബഹ്റൈനിൽ സ്വദേശികൾ നടത്തുന്ന ബിസിനസുകൾക്ക് സി ആർ ഫീസ് കുറയ്ക്കണമെന്ന നിർദേശവുമായി പാർലിമെന്റ് എംപിമാർ. ജലാൽ ഖദം എംപിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് ഈ നിർദേശവുമായി മുമ്പോട്ട് വന്നിരിക്കുന്നത്. ഇത് നടപ്പിലാക്കിയാൽ കൂടുതൽ സ്വദേശികൾക്ക് ബിസിനസ് രംഗത്തേക്ക് കടന്നുവരാനുള്ള പ്രചോദനം നൽകുമെന്നാണ് അവരുടെ വാദം. നിലവിൽ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ആർക്കും തന്നെ പുതിയൊരു സിആർ എടുക്കാനും പുതുക്കാനും അമ്പത് ദിനാറും മൂന്ന് കമ്മേർഷ്യൽ ആക്ടിവിറ്റികൾക്ക് വരെ നൂറ് ദിനാറുമാണ് വാർഷിക ഫീസായി നൽകുന്നത്. ഇതിന് പകരം സ്വദേശികൾക്ക് പുതിയ സിആർ എടുക്കാനും പുതുക്കാനും പത്ത് ദിനാറും, മൂന്ന് കമ്മേർഷ്യൽ ആക്ടിവിറ്റികൾക്ക് വരെ ഫീസില്ലാതെയും ആക്കണമെന്നാണ് എംപിമാരുടെ ആവശ്യം.

അതേസമയം 83877 സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ സിആർ ഉള്ളതെന്നും, ഇതിൽ 54725 സിആറുകൾ സ്വദേശികളുടെ ഉടമസ്ഥതയിലാണെന്നും വാണിജ്യവ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രു പാർലിമെന്റിനെ അറിയിച്ചു.

article-image

asadsadsads

You might also like

Most Viewed