അനധികൃതമായി ചെമ്മീൻ വിറ്റതിന് മൂന്നുപേർക്ക് 10 ദിവസം വീതം തടവുശിക്ഷ വിധിച്ചു
നിരോധന കാലയളവിൽ അനധികൃതമായി ചെമ്മീൻ വിറ്റതിന് മൂന്നുപേർക്ക് 10 ദിവസം വീതം തടവുശിക്ഷ വിധിച്ചു ബഹ്റൈൻ കോടതി. രണ്ട് ബംഗ്ലാദേശി സ്വദേശികളും ഒരു പാകിസ്താൻ സ്വദേശിയുമാണ് പിടിയിലായത്. ഇവരെ തടവുശിക്ഷക്കുശേഷം നാടുകടത്തും.
കോസ്റ്റ്ഗാർഡാണ് ഈസ ടൗണിൽ ചെമ്മീൻ വിൽക്കുന്നത് കണ്ടതിനെത്തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. നിയമങ്ങൾ പാലിക്കാനും രാജ്യത്തെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന രീതികൾ അവസാനിപ്പിക്കാനും അധികൃതർ അഭ്യർഥിച്ചു.
േ്ിേ്