യാത്രയയപ്പ് നൽകി
ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഇരുപതാമത് വികാരിയായി മൂന്നുവർഷം സേവനം അനുഷ്ഠിച്ച റവറന്റ് ഡേവിഡ് വർഗീസ് ടൈറ്റസിനും കുടുംബത്തിനും ഇടവക യാത്രയയപ്പ് നൽകി. മാർത്തോമാ കോംപ്ലക്സിൽ ഇടവക സഹ വികാരി റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക വൈസ് പ്രസിഡന്റ് ജോൺസൺ ടി തോമസ് സ്വാഗതം പറഞ്ഞു.
ഇടവക ട്രസ്റ്റിമാരായ എബ്രഹാം തോമസ് ബിജു കുഞ്ഞച്ചൻ എന്നിവർ ആശംസകൾ അറിയിക്കുകയും ഇടവകയുടെ ഉപഹാരം കൈമാറുകയും ചെയ്തു. ഇടവക അൽമായ ശുശ്രൂഷകരായ റിബു ബേബി മാത്യു, മെൽവിൻ തോമസ് ജോൺ എന്നിവരും പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ഷെറി മാത്യൂസ് നന്ദി അറിയിച്ചു. സുനിൽ ജോൺ, ചാക്കോ പി മത്തായി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ോൂേു