മനാമ എന്‍റർപ്രണർഷിപ് വീക്കിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തി കേരളത്തിലെ സംഘം
മനാമ എന്‍റർപ്രണർഷിപ് വീക്കിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തി കേരളത്തിലെ സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽനിന്നുള്ള പ്രതിനിധികൾക്ക് സ്വീകരണം നൽകി. ഫാ. അബ്രഹാം മുളമൂട്ടിലിന്‍റെ നേതൃത്വത്തിലാണ് ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളടങ്ങുന്ന 18 അംഗ സംഘം ഇവിടെയെത്തിയത്.
സ്വീകരണ യോഗത്തിൽ അൽ നമൽ വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ വർഗീസ് കുര്യനും പങ്കെടുത്തു. തംകീനുമായുള്ള പങ്കാളിത്തത്തോടെ കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച മനാമ എന്‍റർപ്രണർഷിപ് വീക്കിൽ ലോകമെമ്പാടുനിന്നുമായി 6,000ത്തിലധികം പേരാണ് പങ്കെടുത്തത്.
ോേ്ിേ്ി