സ്വാമി അമൃത സ്വരൂപാനന്ദപുരി ബഹ്റൈനിൽ നാളെ എത്തുന്നു
മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ബഹ്റൈനിൽ നാളെ എത്തുന്നു. ഏപ്രിൽ 30 വരെയാണ് അദ്ദേഹം ഇവിടെയുണ്ടാവുക. മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്റൈൻ ചാപ്റ്ററാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 29ന് വൈകീട്ട് ഏഴുമുതൽ ഐ ആം മെഡിറ്റേഷൻ എന്ന ധ്യാനം അദ്ദേഹം സൗജന്യമായി പഠിപ്പിക്കും.
സഗയ്യ ബി.എം.സി ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഇതിനായി 3929 3112 അല്ലെങ്കിൽ 3322 275 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടതെന്നും മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്റൈൻ ചാപ്റ്റർ കോഓഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു.
asddasd