ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ വിഷു− ഈദ്−ഫിനാലെ ആഘോഷങ്ങൾ ശ്രദ്ധേയമായി


ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ വിഷു− ഈദ്−ഫിനാലെ ആഘോഷങ്ങൾ ശ്രദ്ധേയമായി. അദാരി പാർക്കിലെ പ്രസ്റ്റീജ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്റൈൻ പാർലമെന്റ് അംഗം അഹമ്മദ് സബ സൽമാൻ അൽ സലൂം മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ എംബസി അറ്റാഷെ അമർനാഥ് ശർമ്മ, മഹേഷ് ദേവ്ജി, യുണീകോ ഗ്രൂപ്പ് സിഇഒ ജയശങ്കർ, ബികെജി ഹോൾഡിങ്ങ് ചെയർമാൻ കെ. ജി. ബാബുരാജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, രാജപാണ്ഡ്യൻ, മിഥുൻ മോഹൻ, എബ്രഹാം ജോൺ, സോമൻ ബേബി, ഫ്രാൻസിസ് കൈതാരത്ത്, പ്രവീൺ കുമാർ, ജി. കെ. നായർ, 

ഡോ. ജോൺ പനക്കൽ, പ്രദീപ് പുറവങ്കര, രാജീവ് വെള്ളിക്കോത്ത്, ഇ വി രാജീവ് എന്നിവർ ആശംസകൾ നേർന്നു. എസ്.എൻ.സി.എസ്സ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ  സ്വാഗതവും, ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷതയും നിർവഹിച്ച യോഗത്തിൽ മനീഷ സന്തോഷ് അവതാരകയായി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിഷു സദ്യയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. ആഘോഷകമ്മിറ്റി കൺവീനർ പവിത്രൻ പൂക്കോട്ടി നന്ദി രേഖപ്പെടുത്തി. 

article-image

sdfd

You might also like

Most Viewed